മമ്മൂട്ടിയുടെ കസബയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പാര്‍വതിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. ഇപ്പോഴിതാ പാര്‍വതിയുടെ ഒരു ട്വീറ്റ് ആണ് ചര്‍ച്ചയാകുന്നത്.

എല്ലാവരും തനിനിറം കാണിക്കുന്നു എന്നാണ് പാര്‍വതിയുടെ ട്വീറ്റ്. ജീവിച്ചിരിക്കാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ സമയമാണ് ഇത്. ഇപ്പോള്‍ പോപ്കോണ്‍ കൊറിച്ചുകൊണ്ട് എല്ലാം കണ്ടിരിക്കുകയാണെന്നുമാണ് പാര്‍വതി ട്വീറ്റ് ചെയ്തിരിക്കുന്നത്.