പൃഥ്വിരാജുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു വിവാദവുയര്‍ന്നിരുന്നു. മൈ സ്റ്റോറി’ എന്ന സിനിമയ്ക്ക് പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടുന്നില്ല എന്നായിരുന്നു വിവാദം. ഇതുസംബന്ധിച്ച് സംവിധായിക രോഷ്നി ദിനകര്‍ സിനിമാസംഘടനകളെ സമീപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നിട് പ്രശ്‍നങ്ങള്‍ പരിഹരിച്ചെന്ന വാര്‍ത്തയും വന്നു. സംഭവത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായി ചിത്രത്തിലെ നായിക പാര്‍വതി രംഗത്ത് എത്തി. സിഫിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.
ഇപ്പോള്‍ പൃഥ്വിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അസത്യമാണ്. ക്രൂരതയാണ്-. സിനിമയ്ക്കായി പൃഥ്വി ഡേറ്റ് നിഷേധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ‘മൈ സ്റ്റോറി’ ടീമുമായി ഞങ്ങള്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടുതന്നെയാണ് ഇരുന്നത്. രണ്ടാം ഷെഡ്യൂള്‍ എന്നുതുടങ്ങും എന്നതിനെക്കുറിച്ച് ഞങ്ങള്‍ അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് കുറച്ചുദിവസം മുമ്പ് അറിയിക്കണമല്ലോ. പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന വാര്‍ത്തയൊക്കെ അസത്യവും ക്രൂരതയുമാണ്” - പാര്‍വതി പറയുന്നു.
