വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. കാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി സി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അപമാനിച്ച് പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതിയും. വായ് മൂടെടാ പി സി കാമ്പയിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ചും തന്റെ ട്വിറ്റര്‍ പേജിലാണ് പാര്‍വതി ജോര്‍ജിനെതിരെ രംഗത്ത് വന്നത്. 

കാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി സി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു.

Scroll to load tweet…

ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം’എന്ന തികച്ചും സ്ത്രീ വിരുദ്ധമായ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെതിരെ നവമാധ്യമ പ്രതിഷേധവും, ഹാഷ് ടാഗ് കാമ്പയിനും ഇന്നലെ ആരംഭിച്ചത്. പി സി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന്‍ നടത്തുന്നത്. നേരത്തെ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെയും മോശം പരാമര്‍ശവുമായി പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു.