ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മലയാള ചിത്രം മഹേഷിന്റെ പ്രതികാരം തമിഴില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്യുകയാണ്. ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനായായി ഉദയ്നിധി സ്റ്റാലിനാണ് വേഷമിടുന്നത്. അപര്‍ണ ബാലമുരളിയുടെ ജിംസിയായി നമിത പ്രമോദും വേഷമിടുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ നമിതാ പ്രമോദ് ആയിരിക്കില്ല പാര്‍വതി നായരായിരിക്കും നായികയെന്നാണ് പുതിയ വാര്‍ത്ത.
ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷമായിരുന്ന നടന്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച ജിംസണ്‍ എന്ന കഥാപാത്രമായി സമുദ്രക്കനിയായിരിക്കും അഭിനയിക്കുക. കമ്പം, തേനി എന്നിവടങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം ജൂലൈ 15ന് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
