തെലുങ്ക് സിനിമയുടെ പ്രിയതാരം പവന്‍ കല്ല്യാൺ സിനിമയോട് വിട പറയുന്നു. സിനിമാ ആരാധകരെ വേദനിപ്പിക്കുന്ന വാര്‍ത്ത കൂടിയാണിത്. രാഷ്ട്രീയത്തില്‍ കൂടുതലായി ശ്രദ്ധിക്കാനായാണ് കല്ല്യാണിന്‍റെ ഈ തീരുമാനം.

ജനസേനാ പാർട്ടി നേതാവാണ് പവന്‍ കല്ല്യാൺ. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ത്രിവിക്രം എന്ന ചിത്രത്തോടെ സിനിമാലോകത്തോട് വിട പറയുമെന്നാണ് ലഭിക്കുന്ന സൂചന. നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവി ഇദ്ദേഹത്തിന്‍റെ മൂത്ത സഹോദരനാണ്.