മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ അന്തിമഘട്ടത്തിലാണ്. ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങളും രസകരമായ സംഭവങ്ങളും കണ്ടു. അതിനിടെ ഒരു പ്രണയവും ബിഗ് ബോസിലുണ്ടായി. ശ്രീനിഷും പേളിയും ആണ് തങ്ങള്‍ പ്രണയത്തിലാണെന്ന് അറിയിച്ചത്. എന്തായാലും ഗ്രാന്‍‍ഡ് ഫിനാലയില്‍ ഏറ്റവും ഒടുവില്‍ ശ്രീനിഷും പുറത്തായിരിക്കുകയാണ്. എന്നാല്‍ പേളിയുമായുള്ള വിവാഹ ആലോചന നടത്താനാണ് തീരുമാനമെന്നാണ് പുറത്തിറങ്ങിയ ശ്രീനിഷ് അവതാരകനായ മോഹന്‍ലാലിനോട് പറഞ്ഞത്. 

ബിഗ് ബോസില്‍ ഏറ്റവും ചര്‍ച്ചയായ സംഭവമായിരുന്നു ശ്രീനിഷ്- പേളി പ്രണയം. അരിസ്റ്റോ സുരേഷിനോട് തുടക്കം മുതലേ അടുപ്പം പുലര്‍ത്തിയ പേളി ബിഗ് ബോസ് പുരോഗമിക്കുമ്പോള്‍ ശ്രീനിഷില്‍ തന്റെ പ്രണയിനിയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇത് പേളിയുടെ വെറും നാടകമാണെന്നും ഗെയിമിന്റെ ഭാഗമാണെന്നും ബിഗ് ബോസ് ആരാധകര്‍ വിമര്‍ശിച്ചിരുന്നു. പേളിയുടെ പ്രണയം സത്യമല്ലെന്ന് സാബുവും സംശയം പറഞ്ഞു. ശ്രീനിഷ്- പേളി പ്രണയത്തിന്റെ പേരില്‍ മാത്രം ബിഗ് ബോസ് ഹൌസില്‍ പലതവണ തര്‍ക്കങ്ങളും വാഗ്വാദങ്ങളും ഉണ്ടായി. അവസാന എപ്പിസോഡുകളില്‍ ഒന്നില്‍ പേളിയും ശ്രീനിഷും തമ്മില്‍ തെറ്റുന്ന അവസ്ഥയും ഉണ്ടായി. തനിക്ക് തന്ന മോതിരം പേളി ശ്രീനിഷിന് തിരിച്ചുനല്‍കാനും ശ്രമിച്ചു.

ബിഗ് ബോസ് അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ തങ്ങളുടെ പ്രണയം വെറുതയല്ലെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളാണ് പേളിയും ശ്രീനിഷും നടത്തിയത്. ഗ്രാന്‍ഡ് ഫിനാലെ പുരോഗമിക്കുമ്പോള്‍ മോഹന്‍ലാല്‍ പ്രേക്ഷകരെ ബിഗ് ബോസ് ഹൌസിലെ കാഴ്‍ചകളിലേക്ക് ക്ഷണിക്കുകയായിരുന്നു. പേളിയും ശ്രീനിഷും തമ്മിലുള്ള സംസാരമായിരുന്നു കണ്ടത്. 100 ദിവസത്തെ അനുഭവങ്ങള്‍ ലഭിച്ചതില്‍ ഇരുവരും നന്ദി പറയുകയായിരുന്നു. തനിക്ക് ഒരു സ്പെഷല്‍ കിട്ടിയെന്നും ശ്രീനിഷ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും സാബുവിനോട് സംസാരിക്കുന്നതാണ് കണ്ടത്. ബിഗ് ഹൌസിന് പുറത്തുപോയാലും സഹായിക്കണമെന്നാണ് പേളിയും ശ്രീനിഷും പറഞ്ഞത്. വിവാഹം നടത്തിത്തരാന്‍ തങ്ങളുടെ വീട്ടില്‍ സംസാരിക്കണമെന്ന് ഇരുവരും സാബുവിനോട് പറഞ്ഞു. സെറ്റില്‍മെന്റ് നടത്താന്‍ താന്‍ മിടുക്കനാണെന്നായിരുന്നു സാബുവിന്റെ മറുപടി.

ഏറ്റവും ഒടുവില്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്തേയ്‍ക്ക് വന്നപ്പോഴും ശ്രീനിഷ് വിവാഹക്കാര്യത്തെ കുറിച്ചാണ് സംസാരിച്ചത്. പേളിയെ കുറിച്ച് വീട്ടില്‍ സംസാരിക്കാനാണ് തീരുമാനമെന്ന് ശ്രീനിഷ് മോഹന്‍ലാലിനോട് പറഞ്ഞു.