തന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ അരിസ്റ്റോ സുരേഷ് ആവശ്യത്തിലധികം ഇടപെടുന്നതിന്‍റെ അനിഷ്ടം പങ്കുവച്ച് പേളി മാണി. ബിഗ് ബോസിന്‍റെ തിങ്കളാഴ്ച എപ്പിസോഡില്‍ ശ്രീനിഷ് അരവിന്ദിനോടാണ് പേളി ഇക്കാര്യം സംസാരിച്ചത്.

തങ്ങള്‍ പരസ്പരം രാത്രിയില്‍ സംസാരിക്കുന്നത് അരിസ്റ്റോ സുരേഷിന് ഇഷ്ടപ്പെടുന്നില്ലെന്ന കാര്യം പേളിയും ശ്രീനിഷും പങ്കുവച്ചു. ഇക്കാര്യം ഒരിക്കല്‍ സാബു തന്നോട് പറഞ്ഞുവെന്നും മറ്റൊരുതവണ അരിസ്റ്റോ തന്നെ തന്നോട് നേരിട്ട് പറഞ്ഞുവെന്നും ശ്രീനിഷ് പേളിയോട് പറഞ്ഞു. "അവള്‍ കല്യാണമാവാത്ത പെണ്ണല്ലേ എന്ന് സുരേഷേട്ടന്‍ എന്നോട് ചോദിച്ചു. എനിക്കും കല്യാണം ആയില്ലല്ലോ എന്ന് ഞാനും മറുപടി പറഞ്ഞു." നീ ആണല്ലേ, ആണുങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ലെന്ന് അരിസ്റ്റോ സുരേഷ് മറുപടി പറഞ്ഞെന്നും ശ്രീനിഷ് ഓര്‍മ്മിച്ചു.

രാത്രിയില്‍ ശ്രീനിഷുമായി സംസാരിക്കുന്നത് അത്ര നല്ലതന്നെന്ന് തന്നോടും അരിസ്റ്റോ സുരേഷ് പറഞ്ഞിട്ടുണ്ടെന്ന് പേളിയും ശ്രീനിഷിനോട് പറഞ്ഞു. "ആണുങ്ങള്‍ക്ക് പ്രശ്നമില്ല, പെണ്ണുങ്ങള്‍ക്കാണ് പ്രശ്നമെന്നാണ് എന്നോട് പറഞ്ഞത്." അരിസ്റ്റോ സുരേഷുമായുള്ള അടുപ്പം കൊണ്ടാണ് മറ്റാരെങ്കിലുമായിരുന്നു തന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതെങ്കില്‍ താന്‍ ദേഷ്യപ്പെട്ടേനെയെന്നും പേളി പറഞ്ഞു. ഇത് പേളി തന്നെ അനുവദിച്ചുകൊടുത്ത സ്വാതന്ത്ര്യമാണെന്നുള്ള ശ്രീനിഷിന്‍റെ അഭിപ്രായത്തിന് ഇത്ര അവകാശമൊന്നും താന്‍ കൊടുത്തിട്ടില്ലെന്നായിരുന്നു പേളിയുടെ മറുപടി. ഇത് അവകാശമല്ലെന്നും അവകാശത്തിന്‍റെ ദുരുപയോഗമാണെന്നും പേളി പറഞ്ഞു.