ബിഗ്ബോസിനായി പഠിച്ചത് സാമ്പാറും രസവും ഉണ്ടാക്കാനെന്ന് പേളി
കൊച്ചി: മോഹന്‍ലാല്‍ അവതാരകനാകുന്ന ബിഗ് ബോസിനായി സാമ്പാറും രസവും ഉണ്ടാക്കാന്‍ പഠിച്ച് പേളി മാണി.ബിഗ്ബോസിലെ 16 താരങ്ങളിലൊരാളാണ് പേളി മാണി. ബിഗ്ബോസിനായി എന്തൊക്കെ പഠിച്ചെന്ന ചോദ്യത്തിനാണ് പേളിയുടെ രസകരമായ മറുപടി.
ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലായെന്നതാണ് തനിക്ക് ഏറ്റവും വിഷമമെന്നും മലയാളത്തില്‍ മാത്രം സംസാരിക്കണമെന്നുള്ളത് തനിക്ക് സാധിക്കുന്ന നിയമമാണന്നും പേളി പറഞ്ഞു. ബിഗ്ബോസിനായി കയറുന്നതിന് തൊട്ടുമുന്‍പ് സംസാരിക്കുകയായിരുന്നു പേളി.
