‘പേളിഷ്-ഫ്‌ലൈ വിത്ത് യൂ’ എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. പേളിയും ജെസിന്‍ ജോര്‍ജും ചേര്‍ന്നാണ് പേളിഷിലെ ​ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ എഴുതിരിക്കുന്നത് പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ്. ജെസിന്‍ ജോര്‍ജ് തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്

ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. നൂറു ദിവസം നീണ്ടുനിന്ന മത്സരത്തിനിടയിൽ ഇരുവരും പിരിയാകാനകാത്ത വിധം പ്രണയത്തിലായി. തങ്ങളുടെ പ്രണയം നാല് മാസം പൂർത്തിയാകുന്നതിന്റെ ആഘോഷത്തിനിടയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ച വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത് പേളി മാണി. 

‘പേളിഷ്-ഫ്‌ലൈ വിത്ത് യൂ’ എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. പേളിയും ജെസിന്‍ ജോര്‍ജും ചേര്‍ന്നാണ് 
പേളിഷിലെ ​ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ എഴുതിരിക്കുന്നത് പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ്. ജെസിന്‍ ജോര്‍ജ് തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഡിസംബര്‍ 22ന് ഉച്ചയ്ക്ക് 12 മണിക്ക് തന്റെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെ ‘പേളിഷ്’ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും അറിയിച്ചിരുന്നു. എന്നാൽ ഇരുവരുടേയും വിവാഹനിശ്ചയം വ്യത്യസ്തമായ രീതിയില്‍ പേളി പ്രഖ്യാപിച്ചതാകുമോ എന്ന കാത്തിരിപ്പിലായിരുന്നു പേളിഷ് ആരാധകർ. ഇരുവരും ചേർന്നെത്തിയ അതിമനോഹരമായ ​ഗാനമാണ് പേളിഷ്. ഇരുവരുടേയും പ്രണയനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.

View post on Instagram

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രിൽ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാൻ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

View post on Instagram


വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. എന്റെ അമ്മ, അവരാണ് എന്റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്‌നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പേളി പറഞ്ഞത്.

View post on Instagram