മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് പേരൻപ്. ചിത്രം തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് പേരൻപ്. ചിത്രം തീയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
തമിഴ്‍റോക്കേഴ്‍സ് വെബ്സൈറ്റിലാണ് ചിത്രം ചോര്‍ന്നത്. പേരൻപ് മുഴുവൻ സിനിമയും ഓണ്‍ലൈനില്‍ ചോര്‍ന്നതായി ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്‍തത്. ദേശീയ അവാര്‍ഡ് ജേതാവ് റാം ആണ് ചിത്രം സംവിധാനം ചെയ്‍തത്. മമ്മൂട്ടി നീണ്ട ഒരിടവേളയ്‍ക്ക് ശേഷം ചെയ്യുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്, പേരൻപിന്.