സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍,സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്
ചലച്ചിത്ര പ്രേമികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിലെ അന്‍പേ അന്‍പിന്‍ എന്ന വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്ത്. മമ്മൂട്ടിയുടെ അമുദനും മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ പറയുന്ന ഗാനമാണ് അന്‍പേ അന്‍പിന്‍. കടല്‍തീരത്ത് മകള്‍ക്കൊപ്പം നൊമ്പരവുമായി നടന്നുനീങ്ങുന്ന അമുദനാണ് പ്രൊമോയിലുളളത്.
അതേസമയം ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ഇരുപത്തിയേഴ് മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സെപ്തംബര്‍ ഏഴിന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. മെഗാസ്റ്റാറിന്‍റെ ജന്മദിനത്തില്‍ അദ്ദേഹത്തിനുള്ള സമ്മാനമായി ചിത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.
ആഗോളതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് പേരന്‍പ്. മമ്മൂട്ടിയുടെ അതിഗംഭീര അഭിനയ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ടാക്സി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍,സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
