മോഹന്‍ലാലിനെ നായകനാക്കി പെരുച്ചാഴി ഒരുക്കിയ അരുണ്‍ വൈദ്യനാഥന്‍ വീണ്ടും ഒരു സിനിമയുമായി എത്തുന്നു. തമിഴിലും കന്നഡയിലുമായിട്ടാണ് അരുണ്‍ വൈദ്യനാഥന്‍ പുതിയ സിനിമയൊരുക്കുന്നത്. തമഴില്‍ നിപുണന്‍ എന്നും കന്നഡയില്‍ വിസ്മയ എന്നുമായിരിക്കും ചിത്രത്തിന്റെ പേര്. തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ ആയിരിക്കും ചിത്രത്തിലെ നായകന്‍.

പ്രസന്നയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായകന്‍. ചെന്നൈയിലും ബംഗളൂരുവിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.