മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ കയ്യടി നേടിയതാണ്. കടുവയുള്ള രംഗങ്ങള്‍ ആരാധകരെ ആവേശഭരിതരാക്കുകയും ചെയ്‍തു. പീറ്റര്‍ ഹെയ്‍നിന്റെ അര്‍പ്പണമനോഭാവമാണ് ആ രംഗങ്ങള്‍ അത്രയും മികവുറ്റതാക്കിയത്. കടുവയെ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളുടെ വീഡിയോ പീറ്റര്‍ ഹെയ്‍ന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
അതേസമയം, പുലിമുരുകന്‍ ഇംഗ്ലീഷ്, ചൈനീസ് അടക്കമുള്ള വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നുണ്ട്.
