കൊച്ചി: കമല്‍ സംവിധാനം ചെയ്യുന്ന ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ വാർത്താവിതരണ മന്ത്രാലയം, കേന്ദ്ര സെന്‍സര്‍ ബോർഡ്‌, എന്നിവർക്ക് നോട്ടീസ് അയക്കാൻ ഹൈകോടതി നിർദേശിച്ചു.. 

കേസ് എതിർ കക്ഷികളായ സംവിധയകൻ കമൽ, നിർമാതാക്കൾ തുടങ്ങിയവർക്കും നോട്ടീസ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു .സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ. പി രാമചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റിന് സമര്‍പ്പിച്ചിരിക്കുകയാണ്. ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണെന്നും സിനിമയുടെ പേരില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും ബ്ലൂ പ്രിന്‍റും കോടതി പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും അതുവരെ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.