കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപിന് അഞ്ചാം തവണ ജാമ്യം ലഭിച്ചപ്പോഴുണ്ടായ ആഘോഷം നാം കണ്ടതാണ്. ദിലീപിന്‍റെ ആരാധകരും മറ്റും താരത്തിന്‍റെ മടങ്ങി വരവില്‍ ഒട്ടേറെ ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ മലയാളികള്‍ മാത്രമല്ല ആരവമുയര്‍ത്തിയത്.
ദിലീപിന്‍റെ മടങ്ങിവരവ് ആഘോഷിച്ചത് രണ്ട് ഫിലിപ്പൈന്‍ സ്വദേശികളാണ്. ദിലീപ് ഫാന്‍സ് ക്ലബ് എന്ന പേജിലാണ് ഇരുവരുടെയും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ ഫോട്ടോ പിടിച്ചുകൊണ്ടാണ് ഇരുവരും നില്‍ക്കുന്നത്. ദിലീപ് മടങ്ങി വന്നതില്‍ സന്തോഷമുണ്ടെന്നും ഭാവിയില്‍ എല്ലാ വിജയവും ഉണ്ടാവട്ടെയെന്നും ഇവര്‍ ആശംസിക്കുന്നു.
85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപിന് കര്‍ശന ഉപാധികളോടെ പുറത്തിറങ്ങിയത്. അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെയ്ക്കണം. പാസ്പോര്‍ട്ട്കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറഞ്ഞത്.
