കുഞ്ഞുങ്ങളെ സ്വതന്ത്രമായി കളിക്കാനും ചിരിക്കാനും വിട്ടുകൊണ്ട് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ബെദനി ചെയ്തത്

ന്യൂയോര്‍ക്ക് : ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക രോഗം ബാധിച്ച് കളിചിരികള്‍ നഷ്ടപ്പെടുന്ന ബാല്യങ്ങള്‍ക്കായി തന്‍റെ ക്യാമറയ്ക്കുളളിലൂടെ പ്രചാരണം നടത്തുകയാണ് ബെദനി ചെയ്സ് എന്ന വനിതാ ഫോട്ടോഗ്രാഫര്‍. 

ഡൗണ്‍ സിന്‍ഡ്രോം കാരണം തന്‍റെ സഹോദരന്‍റെ ജീവിതത്തിലുണ്ടായ വിഷമങ്ങളാണ് പില്‍കാലത്ത് ഈ ജനിതക വൈകല്യമുളള കുട്ടികളുടെ സന്തോഷം പകര്‍ത്താന്‍ ബെദനിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 21 ന് ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് നടന്ന ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തുവിട്ടത്.

പത്ത് മാതാപിതാക്കളുടെ പത്ത് കുട്ടികളെയാണ് ഷൂട്ടിനായി തിരഞ്ഞെടുത്തത്. ഈ കുഞ്ഞുങ്ങളെ സ്വതന്ത്രമായി കളിക്കാനും ചിരിക്കാനും വിട്ടുകൊണ്ട് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ബെദനി ചെയ്തത്. ഫോട്ടോഷൂട്ട് പുറത്ത് വിട്ടത് എബിസി ന്യൂസാണ്.

photo courtesy: Bethany Chase Photography and abc