സബ്യസാചി മുഖർജി ഒരുക്കിയ ചുവന്ന ലഹങ്കയിൽ വജ്രാഭരണങ്ങൾ അണിഞ്ഞ് രാജകുമാരിയെ പോലെയാണ് പ്രിയങ്ക എത്തിയത്. സ്വർണ്ണനിറമുള്ള പരമ്പരാഗതമായ രീതിയിലുളള ഇന്ത്യന്‍ സില്‍ക്ക് ഷർവാണിയിൽ രാജകുമാരനെ പോലെ നിക്കിനെയും ചിത്രങ്ങളിൽ കാണാമായിരുന്നു. 

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജൊനാസുമായുള്ള വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരാധകരെ അതിശയിപ്പിക്കുകയാണ് ഇരുവരും. പ്രിയങ്ക-നിക്ക് വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

View post on Instagram

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് നടന്ന ഹിന്ദുമത ആചാരം പ്രകാരം നടന്ന വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സബ്യസാചി മുഖർജി ഒരുക്കിയ ചുവന്ന ലഹങ്കയിൽ വജ്രാഭരണങ്ങൾ അണിഞ്ഞ് രാജകുമാരിയെ പോലെയാണ് പ്രിയങ്ക എത്തിയത്. സ്വർണ്ണനിറമുള്ള പരമ്പരാഗതമായ രീതിയിലുളള ഇന്ത്യന്‍ സില്‍ക്ക് ഷർവാണിയിൽ രാജകുമാരനെ പോലെ നിക്കിനെയും ചിത്രങ്ങളിൽ കാണാമായിരുന്നു. സബ്യസാചി ഹെറിറ്റേജ് ജുവലറി കലക്ഷനില്‍ നിന്നുളള മു​ഗൾ കുന്തൻ ആഭരണങ്ങളും വജ്രാഭരണങ്ങളുമാണ് ഇരുവരും അണിഞ്ഞത്.

View post on Instagram

ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് രണ്ട് ദിവസങ്ങളിലായാണ് വിവാഹം നടന്നത്. ഡിസംബർ ഒന്നിന് ക്രിസ്തീയ ആചാരപ്രകാരവും രണ്ടിന് ഹിന്ദുമത ആചാരപ്രകാരവുമായിരുന്നു വിവാഹം. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിന് നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു കാര്‍മികത്വം നല്‍കിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം ചുരങ്ങിയ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയില്‍ പ്രിയങ്കയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം നാലുമാസം കഴിഞ്ഞാണ് വിവാഹം നടന്നത്. ദില്ലിയിലെ താജ് പാലസ്സില്‍ ഡിസംബര്‍ നാലിന് നടന്ന വിവാഹ സല്‍ക്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

View post on Instagram
View post on Instagram

View post on Instagram

View post on Instagram