പേരുകൊണ്ടു തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. നീരജ് മാധവും റേബ മോണിക്കയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യഗാനം യൂട്യൂബില്‍ ഹിറ്റാവുകയാണ്. നേരത്തെ ചിത്രത്തിലെ ടീസറും യൂട്യൂബില്‍ ഹിറ്റായിരുന്നു. 

ഡോമിന്‍ ഡി സില്‍വയാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാലിനൊപ്പം ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.