നീരജ് മാധവന്‍ നായകനാകുന്ന പുതിയ ചിത്രമായ പൈപ്പിന്‍ ചുട്ടിലെ പ്രണയത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നാടന്‍ പാട്ടിന്‍റെ മനോഹാരിതയിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. കായലിരമ്പില് ചാഞ്ഞ കൊമ്പില് കാത്തിരിക്കണ പൊന്നാണേ എന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

റീബാ മോണിക്കയും നീരജ് മാധവനുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയാണ് ഗാനരചയിതാവ്. ബിജിബാലും ആന്‍ ആമിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ പ്രദശനത്തിനെത്തും.

 കാണാം ആ മനോഹര ഗാനം