പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ചലച്ചിത്രങ്ങളിലെ അഭിവാജ്യ ഘടകമാണ് ക്യാപ്റ്റന്‍ ജാക്സ് സ്പാരോ. ഹിന്ദു വിശ്വാസത്തിന്‍റെ ഭാഗമായ കൃഷ്ണനില്‍ നിന്നാണ് ജാക്സ് സ്പാരോയെ നിര്‍മ്മിച്ചത്
ന്യൂയോര്‍ക്ക്: ലോകമെങ്ങും ആരാധകരുള്ള ഇംഗ്ലീഷ് സിനിമ കഥാപാത്രമാണ് ക്യാപ്റ്റന്‍ ജാക്സ് സ്പാരോ. കടല്‍കൊള്ളക്കാരനായ രസികനും, മുഴുക്കുടിയനുമായ ഈ കഥാപാത്രം മുഖ്യവേഷത്തില്‍ എത്തിയ പൈറൈറ്റ്സ് ഓഫ് കരീബിയന്‍ പരമ്പരയിലെ ചിത്രങ്ങള്‍ എല്ലാം തന്നെ ആഗോളതലത്തില്‍ തന്നെ വലിയ ഹിറ്റുകളായിരുന്നു. അഞ്ച് ചിത്രങ്ങളാണ് ഇതുവരെ ഈ കഥാപാത്രത്തെ വച്ച് ഇറങ്ങിയത്. ജോണി ഡപ്പ് ആണ് ക്യാപ്റ്റന്‍ ജാക്സ് സ്പാരോയ്ക്ക് ജീവന്‍ നല്‍കിയത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്പാരോ ചര്‍ച്ചകളില്‍ നിറയുന്നത്. ഈ കഥാപാത്രത്തിന്‍റെ രചിതാവായ ടെഡ് ഇലിയറ്റിന്‍റെ പുതിയ പരാമര്‍ശത്തിലൂടെയാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ചലച്ചിത്രങ്ങളിലെ അഭിവാജ്യ ഘടകമാണ് ക്യാപ്റ്റന്‍ ജാക്സ് സ്പാരോ. ഹിന്ദു വിശ്വാസത്തിന്‍റെ ഭാഗമായ കൃഷ്ണനില്‍ നിന്നാണ് ജാക്സ് സ്പാരോയെ നിര്‍മ്മിച്ചത്. ജാക്സ് സ്പാരോയുടെ കഥാപാത്ര നിര്‍മ്മിതിക്കിടയില്‍ പലപ്പോഴും കൃഷ്ണനെക്കുറിച്ചുള്ള വിവരണങ്ങള്‍ ഞങ്ങള്‍ പഠിക്കുമായിരുന്നു. ജാക്ക് സ്പാരോയുടെ കഥാപാത്ര പൂര്‍ണ്ണതയ്ക്ക് കൃഷ്ണന്‍റെ പല റഫറന്‍സുകളും തുണയായി എലിയറ്റ് പറയുന്നു.
മുന്‍പ് റോളിംഗ് സ്റ്റോണ്‍ ഗിറ്റാറിസ്റ്റ് കീത്ത് റിച്ചാര്‍ഡിന്‍റെയും, ലൂണി ടൂണ്‍സ് കാര്‍ട്ടൂണ്‍ കഥാപാത്രം പെപ്പെ ലീ പ്യൂവിന്‍റെയും കഥാശംമാണ് ജാക്സ് സ്പാരോയില്‍ എന്ന് എലിയറ്റ് പറഞ്ഞിട്ടുണ്ട്. എന്തായാലും എലിയറ്റിന്‍റെ വാക്കുകള്‍ ട്വിറ്ററില്‍ വലിയ ട്രോളുകള്‍ക്കാണ് തുടക്കം ഇട്ടത്. #JackSparrowIsKrishna എന്ന ഹാഷ്ടാഗിലായിരുന്നു ട്രോളുകള്‍
