പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജീവിത കഥ സിനിമയാകുകയാണ്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പിഎം നരേന്ദ്ര മോദി എന്ന പേരിലാണ് ചിത്രം എഴുതുന്നത്. മോദിയായി അഭിനയിക്കാൻ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിവേക് ഒബ്‍റോയി പറയുന്നു. ഒരു നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. ലോകത്തിലെ മികച്ച ഒരു നേതാവായ നരേന്ദ്ര മോദിയായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയുമാണ്. എല്ലാവരുടെ അനുഗ്രഹം വേണം- വിവേക് ഒബ്റോയ് പറയുന്നു.  ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.