കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണമൊരുക്കിയതിനെതിരെ പോലീസ്. സായുധ സംഘത്തിന്റെ സംരക്ഷണം എന്തിനെന്ന് ദിലീപ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പോലീസ് ദിലീപിന് നോട്ടീസ് നല്‍കി.
സംഘത്തിന്റെ ആയുധങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ ഏജന്‍സിക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിന് സ്വകാര്യ സുരക്ഷാ ഏജന്‍സി സംരക്ഷണമൊരുക്കിയത് വിവാദമായിരുന്നു. ആയുധങ്ങളുമായാണ് സ്വകാര്യ സെക്യൂരിറ്റി ഉദോഗസ്ഥര്‍ ദിലീപിന് സംരക്ഷണം ഒരിക്കിയത്. ഇവരുടെ സുരക്ഷാ വാഹനം പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ദിലീപിന് ഭീഷണി ഉള്ളതായി അറിവില്ലെന്നാണ് പോലീസ് പറയുന്നത്.
