കൊച്ചി: നിർമാതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മമ്മുട്ടിയുടെ സഹോദരി പുത്രന്‍. അസ്ക്കർ സൗദാണ് വൈക്കം തലയോലപ്പറമ്പ് പൊലീസിന് പരാതി നൽകിയത്. അസ്ക്കർ അഭിനയിച്ച സ്കൂൾ ഡയറി എന്ന ചിത്രത്തിന്റെ നിർമ്മാതാവ് അൻവർ സാദത്ത് ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാണ് പരാതിയിലെ ആരോപണം. പരസ്യ വാചകത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്നും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.