ബോളിവുഡ് നടിയും മുൻ പോണ്‍ താരവുമായ സണ്ണി ലിയോണിനെതിരെ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകന്‍. എമി എന്നയാളാണ് സണ്ണി ലിയോണിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സണ്ണി ലിയോണ്‍ പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പരാതി. സണ്ണിയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലുണ്ടെന്നും അത് യുവാക്കളെ വഴി തെറ്റിക്കുമെന്നുമാണ് പരാതിയില്‍ പറയുന്നത്. ചെന്നെയുടെ പ്രാന്തപ്രദേശങ്ങളില്‍ സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടക്കാനിരിക്കെയാമ് പരാതിയുമായി ഇയാള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
