കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, സംവിധായകനും നടന്‍ ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിര്‍ഷായെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്കാണ് ആലുവ പൊലീസ് ക്ലബില്‍വെച്ച് പ്രത്യേക അന്വേഷണം സംഘം നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത്. നാദിര്‍ഷയോടെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാദിര്‍ഷയെ അറസ്റ്റ് ചെയ്യണമോയെന്ന്, ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കാമെന്ന നിലപാടിലാണ് അന്വേഷണസംഘം. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലുള്ളതുകൊണ്ട് പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. നേരത്തെ ജൂണ്‍ 28ന് ദിലീപിനൊപ്പം നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു.