1988 ല്‍ ലണ്ടനില്‍ വച്ച് ഐ.വി.എഫ് ചികിത്സയിലൂടെ ഐശ്വര്യ റായിയുടെ മകനായി ജനിച്ചു എന്ന് അവകാശവാദവുമായി സംഗീത് കുമാര്‍ എന്ന യുവാവ് രംഗത്തെത്തിരുന്നു. മൂന്നു വയസു മുതല്‍ 27 വയസു വരെ ചോദാവാരത്താണു വളര്‍ന്നതെന്നു. ഒന്നും രണ്ടും വയസില്‍ വളര്‍ന്നത് ഐശ്വര്യ റായിയുടെ അച്ഛനും അമ്മയ്‌ക്കുമൊപ്പമാണെന്നും യുവാവ് പറയുന്നു. എന്നാല്‍ ഐശ്വര്യ തന്‍റെ അമ്മയാണ് എന്നു തെളിയിക്കാന്‍ കൈയില്‍ ഒരു തെളിവുകളും ഇല്ല.

തെളിവുകളുടെയും പിന്‍ബലമില്ലാതെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച സംഗീതിനെതിരെ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഐശ്വര്യ റായ് പരാതി നല്‍കിയാല്‍ സംഗീതിനെതിരെ നടപടിയെടുക്കുമെന്ന് വിശാഖപ്പട്ടണം പൊലീസ് അറിയിച്ചു. നേരത്തെ എ.ആര്‍ റഹ്മാന്റെ ശിഷ്യനാണെന്നും ഈ യുവാവ് പറഞ്ഞിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ചോദാവാരം സി.ഐ എം ശ്രീനിവാസ് പറഞ്ഞു.

 ഐശ്വര്യ, അഭിഷേകുമായി പിരിഞ്ഞു താമസിക്കുകയാണെന്നും അമ്മ തനിക്കൊപ്പം വന്നു മംഗളൂരുവില്‍ താമസിക്കണമെന്നാണു തന്റെ ആഗ്രഹമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കുടുംബവുമായി പിരിഞ്ഞു കഴിയാന്‍ തുടങ്ങിട്ട് 27 വര്‍ഷമായി. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേയ്‌ക്കു പോകണം, ഫോണ്‍ നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. 

അതേസമയം ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണിതെന്നാണ് ഐശ്വര്യ ഈ വിഷയത്തില്‍ അടുപ്പമുള്ളവരോട് പ്രതികരിച്ചത് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇതാദ്യം. 1988ല്‍ ലണ്ടനില്‍ ഐ.വി.എഫ് ചികിത്സയിലൂടെയാണ് മകന്‍ ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല -പൊട്ടിച്ചിരിയോടെ ഐശ്വര്യ പറയുന്നു. ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ് ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം. പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണമെന്നും ഐശ്വര്യ പറഞ്ഞു.