ചെന്നൈ: നടന്‍ വിജയ് തന്റെ പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മധുര പൊലീസ് കേസെടുത്തു. മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് മധുര പൊലീസ് വിജയിനെതിരെ കേസെടുത്തിരിക്കുന്നത്.

മെര്‍സലില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന വിജയിന്റെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.