മെര്‍സല്‍ വിവാദം കൊഴുക്കുന്നതിനിടെ പ്രതികരണവുമായി നടന്‍ വിജയ്. സി. ജോസഫ് വിജയ് എന്ന എന്ന ലെറ്റര്‍ പാഡിലാണ് വിജയ് പ്രതികരണവുമായി എത്തിയത്.സാധാരണ വിജയ് എന്ന് മാത്രമാണ് സ്വയം പരിചയപ്പെടുത്താന്‍ അദ്ദേഹം ഉപയോഗിക്കാറുള്ളത്. സി. ജോസഫ് വിജയ് എന്ന പേരിനൊപ്പം ജീസസ് രക്ഷിക്കട്ടെ എന്ന ആമുഖ കുറിപ്പും വിജയിയുടെ പ്രതികരണ കുറിപ്പ് എഴുതിയ ലെറ്റര്‍ പാഡില്‍ കാണാം.
ദീപാവലിക്കെത്തിയ മെര്‍സലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചില എതിര്‍പ്പുകളും ഉണ്ടായി. ഈ എതിര്‍പ്പുകളെ അതിജീവിക്കാന്‍ പിന്തുണച്ച ഫാന്‍സ് (നന്‍പര്‍-സ്‌നേഹിതര്‍) മാധ്യമങ്ങള്‍, നടികര്‍സംഘം, നിര്‍മാതാവ്, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം സാധാരണക്കാര്‍ക്കും നന്ദി- വിജയ് പ്രതികരണത്തില്‍ പറയുന്നു.
മെര്‍സലില്‍ മോദി സര്‍ക്കാറിന്റെ ജി.എസ്.ടിയെയും നോട്ട് അസാധുവാക്കലിനെയും വിമര്‍ശിച്ചതാണ് ബി.ജെ.പി നേത്താക്കളെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്ന് ആ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ വിജയ് ക്രിസ്ത്യന്‍ മതസ്ഥനായതുകൊണ്ടാണ് അങ്ങനെ പറുന്നതെന്ന് ബി.ജെ.പി തമിഴ്‌നാട് നേതാവ് എച്ച്. രാജ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ആദ്യഘട്ടം മുതല്‍ എതിര്‍പ്പുകള്‍ നേരിട്ട ചിത്രം ചരിത്രം കുറിക്കാനൊരുങ്ങഉകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നൂറു കോടി ക്ലബില്‍ ഇടം നേടിയ ചിത്രം 200 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

