മദ്യപാനം ശീലമായാല്‍പിന്നെ അത് നിര്‍ത്താന്‍ കഴിയാതെപോയവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. കടുത്ത മദ്യപാനിയായവര്‍ പിന്നീട് അതിനെ അതിജീവിച്ചവരുടെ വിജയകഥകള്‍ പലര്‍ക്കും പ്രചോദനവുമായിട്ടുണ്ട്. അങ്ങനെ ഒരു വിജയകഥ പറയാന്‍ ഒരുങ്ങുകയാണ് നടിയും സംവിധായികയുമായ പൂജ ഭട്ട്.
മദ്യപാന ആസക്തി ഒഴിവാക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളാണ് പൂജാ ഭട്ട് പുസ്‍തകമായി പുറത്തിറക്കുന്നത്. ഇത് തന്റെ ആത്മകഥയല്ലെന്നും പൂജ ഭട്ട് പറയുന്നു. ഓര്‍മ്മകള്‍ എഴുതാനുള്ള പ്രായം എനിക്ക് ആയിട്ടില്ല. മദ്യപാന ആസക്തി കുറയ്‍ക്കാന്‍ ഞാന്‍ ചെയ്‍ത കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതി അക്കാര്യം എഴുതുന്നുവെന്നേയുള്ളൂ. മദ്യപാന ആസക്തിയുള്ള ഒരാളിന് അത് നിര്‍ത്തുക അത്ര എളുപ്പമല്ല. പക്ഷേഅത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. കഴിഞ്ഞ 10 മാസമായി ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ല- പൂജ ഭട്ട് പറയുന്നു.
മാധ്യപ്രവര്‍ത്തകയായ രോഷ്‍മിള ഭട്ടാചാര്യയുമായി ചേര്‍ന്നാണ് പൂജ ഭട്ട് പുസ്‍തകം എഴുതുന്നത്. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസാധകര്‍.
