മരണത്തില്‍ നിന്ന് രക്ഷിച്ചത് സല്‍മാന്‍ഖാന്‍; കണ്ണുനിറഞ്ഞ് നന്ദിപറഞ്ഞ് നടി പൂജ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Aug 2018, 1:51 PM IST
Pooja Dadwal thanks to Salman Khan
Highlights

ആശുപത്രിയില്‍ തനിക്കാവശ്യമായതെല്ലാം എത്തിച്ചുനല്‍കിയത് സൽമാന്‍ നേതൃത്വം നല്‍കുന്ന  ബീയിങ് ഹ്യൂമൻ ഫൗണ്ടേഷനായിരുന്നെന്നാണ് പൂജ പറയുന്നത്. 90 കളില്‍ ബോളിവുഡിലെ സാന്നിധ്യമായിരുന്ന  പൂജ 1995 ൽ വീർഗതി എന്ന ചിത്രത്തിലാണ് സൽമാനോടൊപ്പം വേഷമിട്ടിട്ടുള്ളത്

ബോളിവുഡിന്‍റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ എന്നും വിവാദങ്ങളുടെ തോഴനാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതും മദ്യപിച്ച് കാറോടിച്ചതും അടക്കം നടിമാരുമായുള്ള വിവാദങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ മനുഷ്യത്വത്തിന്‍റെ മുഖമുള്ള താരരാജാവായും സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞിരുന്ന ദുരന്തകാലത്ത് സല്‍മാനാണ് രക്ഷകനായെത്തിയതെന്ന  മുൻകാല ബോളിവുഡ് നടി പൂജ ദദ്‌വാളിന്‍റെ വാക്കുകള്‍ സല്ലുഭായിയുടെ നല്ല മനസ് കൂടിയാണ് കാട്ടുന്നത്. ക്ഷയ രോഗത്തിന്‍റെ  പിടിയിലകപ്പെട്ട് മുംബൈ സെവാരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂജ. പ്രതാപത്തിന്‍റെ പരകോടിയില്‍ നിന്ന് ദുരന്തത്തിലേക്ക് എടുത്തെറിയപ്പെട്ട നാളുകലില്‍ സഹായഹസ്തവുമായെത്തി തന്‍റെ ജീവന്‍ രക്ഷിച്ചത് സല്‍മാനാണെന്ന് അവര്‍ നന്ദിയോടെ പറയുന്നു.

ആശുപത്രിയില്‍ തനിക്കാവശ്യമായതെല്ലാം എത്തിച്ചുനല്‍കിയത് സൽമാന്‍ നേതൃത്വം നല്‍കുന്ന  ബീയിങ് ഹ്യൂമൻ ഫൗണ്ടേഷനായിരുന്നെന്നാണ് പൂജ പറയുന്നത്. നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള പൂജ കഴിഞ്ഞ ദിവസം സല്‍മാനോടുള്ള നന്ദി പ്രകടിപ്പിച്ച് വീണ്ടും രംഗത്തെത്തുകയായിരുന്നു. 90 കളില്‍ ബോളിവുഡിലെ സാന്നിധ്യമായിരുന്ന  പൂജ 1995 ൽ വീർഗതി എന്ന ചിത്രത്തിലാണ് സൽമാനോടൊപ്പം വേഷമിട്ടിട്ടുള്ളത്.

പൂജ ദദ്വാല്‍ ആദ്യം നല്‍കിയ അഭിമുഖം കാണാം

loader