ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി പൂജ ഹെഗ്ഡെ

പൂജ ഹെഗ്ഡെ ജൂനിയര്‍ എന്‍ടിആറിന്റെ നായികയാകുന്നു. ത്രിവിക്രമന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് പൂജ ഹെഗ്ഡെ നായികയാകുന്നത്. ജഗപതി ബാബു, നാഗ ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് എസ് തമന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

അതേസമയം പ്രഭാസ് ആദ്യമായി നായകനാകുന്ന ബോളിവുഡ് ചിത്രത്തിലും പൂജ ഹെഗ്ഡെയാണ് നായിക. തെലുങ്ക് സംവിധായകന്‍ രാധ കൃഷ്‍ണ കുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് പൂജ ഹെഗ്ഡെ നായികയാകുന്നത്.