നീ കോ ഞാന്‍ ചാ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പൂജിതാ മേനോന്‍ ബിജു മേനോന്റെ നായികയാകുന്നു. സ്വര്‍ണ്ണക്കടുവ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് പൂജിതാ മേനോന്‍ അഭിനയിക്കുന്നത്. ജോസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ദീപ്തി എന്ന നഴ്സായിട്ടാണ് പൂജിതാ വേഷമിടുന്നത്. ബാബു ജനാര്‍ദ്ദനന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഇന്നസെന്റ്, സുധീര്‍ കരമന, പൂജിത, ഇനിയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.