ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കാളിദാസ് ജയറാം. ബാലനാരനായകനായി അഭിനയിച്ച് സുപരിചതനായ മുഖം നായകനായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍. 

എന്നാല്‍ കാളിദാസിന്റെ സിനിമാ വിശേഷങ്ങളൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. തന്റെ എക്കാലത്തെയും സ്വപ്‌നം സഫലമായെന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിഷയം.

തന്റെ ഒഡി കാറില്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ റൈഡ് ചെയ്യുന്നതിന്റെ വീഡിയോ ആണ് കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 200 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വാഹനത്തിലുള്ള സുഹൃത്തുക്കള്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

ഈ ഹൈവേയില്‍ സ്പീഡ് പരിതി ഇല്ലെന്നും ആരും ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കരെതുന്നുള്ള ഉപദേശം നല്‍കാനും കാളിദാസ് മറക്കുന്നില്ല.

<!-- You're using demo endpoint of Iframely API commercially. Max-width is limited to 320px. Please get your own API key at https://iframely.com. -->

All time dream comes true ...#autobhan #drive Pardon the german guy next to me 🤣 and btw this highway has no speed limits ...so dont try this

Posted by Kalidas Jayaram on Tuesday, September 19, 2017