മുംബൈ: എന്തിന് കട്ടപ്പ ബാഹുബലിയെ കൊന്നു? ഉത്തരവും കിട്ടി, ചോദ്യത്തിന്‍റെ ചൂടും പോയി. എങ്കിലും ഇപ്പോഴും ബാഹുബലി തരംഗമാണ്. തീയറ്ററുകളില്‍ ബാഹുബലി റെക്കോഡുകള്‍ ഭേദിച്ച് വിജയകുതിപ്പ് തുടരുകയാണ്. ബാഹുബലി താരങ്ങള്‍ ഇന്ത്യയില്‍ എങ്ങും പ്രശസ്തരുമാണ്. ബോളിവുഡിലും തരംഗമായതോടെ പ്രഭാസും റാണയും ബി ടൗണ്‍ താരങ്ങളുടെ പ്രത്യേക അതിഥികളാണ്.
കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ നടത്തിയ പരിപാടിയിലും താരം പ്രഭാസും റാണയുമായിരുന്നു. ഇതിനിടെ നടന്‍ വരുണ്‍ ധവാന്‍ ഒപ്പിച്ച തമാശയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കട്ടപ്പ സ്‌റ്റൈലില്‍ പ്രഭാസിനെ പുറകില്‍ നിന്ന് കുത്തുകയാണ് താരം. വരുണിന്റെ തമാശയ്ക്ക് പ്രഭാസും ഒപ്പം കൂടി. ചരിത്രത്തില്‍ ആദ്യമായി കട്ടപ്പയ്ക്ക് ശേഷം മറ്റൊരാള്‍ കൂടി ബാഹുബലിയെ കുത്തി എന്നാണ് വരുണ്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് രസകരമായ കമന്‍റുകളാണ് ബോളിവുഡില്‍ നിന്നും ഉയരുന്നത്.
