സൗബിന്‍ സാഹിറും ഷൈന്‍ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പോപ്കോണ്‍ റിലീസിന് ഒരുങ്ങുകയാണ്. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു.

മൂന്നാം ചിത്രം ഹ്യൂമര്‍ട്രാക്കില്‍ തീര്‍ത്തിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. പ്രണയവുമായി ബന്ധപ്പെട്ട് നാസിക്കില്‍ എത്തപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുകയാണ് പോപ്കോണ്‍.
സ്വാഭാവിക ഹാസ്യവുമായി ഊറിചിരിപ്പിക്കാന്‍ സൗബിനും ഷൈനും ശ്രിദ്ധയും.
കൂടെ സുധീര്‍ കരമനയും ഇന്ദ്രന്‍സും ശശി കലിംഗയും ഭഗതും ജാഫറും.ഉത്തരേന്ത്യന്‍ ലൊക്കേഷനുകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സംവിധായകന്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാനി ഖാദറിന്‍റേതാണ് തിരക്കഥ. ബന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകര്‍, ഷൈന്‍ ഗോപി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
