തമിഴ് താരം ധനുഷ് ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് പവര്‍പാണ്ടി. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു.


മുതിര്‍ന്നതാരം രാജ് കിരണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നദിയ. പ്രസന്ന, ഛായാ സിങ്ങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ധനുഷും അതിഥി വേഷത്തില്‍ എത്തുന്നു. യുവ സംഗീതസംവിധായകന്‍ സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വേല്‍രാജ്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.