ഹൈദരാബാദ്: കട്ടപ്പ എന്തിന് ബാഹുബലിയെ കൊലപ്പെടുത്തിയെന്ന് അറിയാന്‍ മൂന്ന് ദിവസങ്ങള്‍ കൂടി ബാക്കിയുള്ളൂ. എന്നാല്‍ കട്ടപ്പെയെക്കുറിച്ചുള്ള ഒരു രഹസ്യം അറിയാതെ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയിലെ രണ്ട് പ്രധാന താരങ്ങള്‍. പ്രഭാസും, റാണയുമാണ് ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ കട്ടപ്പയെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയത്.

കട്ടപ്പയുടെ വയസ് എത്രയെന്നായിരുന്നു അവതാരകയുടെ ചോദ്യം. കട്ടപ്പ മരിക്കില്ലെന്നാണ് റാണ പറഞ്ഞത്, ഉടന്‍ പ്രഭാസ് പറഞ്ഞു. അതേ അദ്ദേഹം ഭീഷ്മരെ പോലെയാണ്, മരണം ആഗ്രഹിക്കുമ്പോള്‍ മാത്രമേ മരിക്കൂ എന്നാണ് റാണ പറയുന്നത്.
