പ്രഭാസും നിഹാരികയും തമ്മില്‍ വിവാഹം- വിശദീകരണവുമായി ചിരഞ്ജീവി

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ നേടിയെടുത്ത പ്രഭാസിന്റെ വിവാഹം കുറച്ചുനാളായി സിനിമാ മാധ്യമങ്ങളിലെ വാര്‍‌ത്തയാണ്. തെലുങ്ക് നടിയും ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നിഹാരികയെ പ്രഭാസ് വിവാഹം കഴിക്കുന്നുവെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി.

വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്. നിഹാരികയോടെ കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളതെന്നും വിവാഹ ആലോചനകള്‍‌ ഇപ്പോഴില്ലെന്നും ചിരഞ്ജീവി പറഞ്ഞു. സുമന്ത് അശ്വിന്റെ നായികയായി അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ നിഹാരിക. ചിരഞ്ജീവി നായകനാകുന്ന സായ് രാ നരസിംഹ റെഡ്ഡി എന്ന സിനിമയില്‍ നിഹാരിക അതിഥി വേഷത്തില്‍ അഭിനയിക്കുന്നുവെന്നും വാര്‍ത്തകളുണ്ട്.