സാഹോയുടെ ലൊക്കേഷൻ ചിത്രം ലീക്കായി, പ്രഭാസിന്റെ കിടിലൻ ലുക്ക് വൈറലാകുന്നു

ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം സാഹോയില്‍ സെറ്റില്‍ നിന്നുള്ള ഒരു ചിത്രം വൈറലായിരിക്കുകയാണ്. ചേസ് രംഗത്തിനായി ബൈക്കിലിരിക്കുന്ന പ്രഭാസിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിന് മാത്രമായി 25 കോടി രൂപയാണ് ചെലവിടുന്നത്. സിനിമ ഗംഭീര ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 150 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. സുജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക.