സ്വകാര്യ ജീവിതത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകള്‍ നടത്താന്‍ താല്‍പര്യമില്ലെന്ന് പ്രഭാസ്
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികളാണ് അനുഷ്ക ഷെട്ടിയും പ്രഭാസും. താരങ്ങൾ ഒരുമിച്ച് സിനിമയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ പോലും പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആരാണെന്ന് ചോദിച്ചാൽ അവർ ആദ്യം പറയുന്ന പേര് അനുഷ്ക പ്രഭാസ് എന്നായിരിക്കും. പ്രഭാസ് അനുഷ്കയെ വിവാഹം ചെയ്യുമോ എന്നാണ് ആരാധകർ ഉറ്റുനോക്കിയിരിക്കുന്നത്.
അനുഷ്ക ഷെട്ടി - പ്രഭാസ് ജോഡികള് വിവാഹം കഴിക്കാന് പോകുന്നു, വിവാഹം കഴിച്ചു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി.എന്നാൽ പ്രഭാസ് തന്നെ ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യ ജീവിതത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകള് നടത്താന് തനിയ്ക്ക് താല്പര്യമില്ലെന്ന് പ്രഭാസ് പറഞ്ഞു.
വിവാഹം കഴിക്കാന് തീരുമാനിച്ചാല് താന് തന്നെ അക്കാര്യം അറിയിക്കുമെന്നും താരം കൂട്ടിച്ചേര്ത്തു. അനുഷ്കയുമായി നല്ല സൗഹൃദത്തിലാണെന്നും ഞങ്ങളെ പോലെതന്നെ വീട്ടുകാരും നല്ല അടുപ്പത്തിലാണെന്ന് പ്രഭാസ് പറഞ്ഞു. പ്രഭാസിന്റെ വീട്ടുകാർ പെണ്ണ് ആലോചിക്കാൻ തുടങ്ങിയാതായാണ് റിപ്പോർട്ടുകൾ. അത് പോലെ തന്നെയാണ് അനുഷ്കയുടെ വീട്ടുകാർ വരനെ ആലോചിക്കാൻ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
പ്രഭാസുമായുള്ള വിവാഹ വാർത്തയ്ക്ക് മറുപടിയുമായി അനുഷ്ക രംഗത്തെത്തിയിരുന്നു. ഇതൊക്കെ വെറുതെയാണെന്നും ഞങ്ങള് നല്ല സുഹൃത്തുക്കളാണെന്നുമാണ് അനുഷ്ക പ്രതികരിച്ചത്. ഞങ്ങള് വിവാഹിതരാകാനും പോകുന്നില്ലെന്നും അനുഷ്ക പറഞ്ഞിരുന്നു.
