തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടുയർന്ന പ്രചരണങ്ങള്‍ക്ക് മറുപടി നൽകി യൂട്യൂബർ ഗ്ലാമി ഗംഗയും പ്രതിശ്രുത വരൻ വിഷ്ണുവും

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവെക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം അടുത്തിടെ ഗംഗം അറിയിച്ചിരുന്നു. അടുത്ത സുഹൃത്തായ വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്യാൻ പോകുന്നത്. ഗംഗ പ്രതിശ്രുതവരെ പരിചയപ്പെടുത്തിയതിനു പിന്നാലെ വിഷ്ണുവിനെക്കുറിച്ചുള്ള ധാരാളം വാർത്തകളും സൈബറിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

Add Asianetnews as a Preferred SourcegooglePreferred

പ്രചരണങ്ങള്‍ക്ക് മറുപടി

വിഷ്ണുവിന്‍റെ രണ്ടാം വിവാഹമാണ് ഇതെന്ന് ഒരു കണ്ടെത്തല്‍ പോലെ ഗംഗയുടെ നേരത്തെയുള്ള വീഡിയോയുടെ താഴെ ചില ആളുകള്‍ കുറിച്ചിരുന്നു. എന്നാല്‍ താൻ ഒരിക്കൽ വിവാഹം കഴിച്ചതാണെന്നും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്തതുകൊണ്ട് വേർപിരിഞ്ഞതാണെന്നും വിഷ്ണു തന്നെ പുതിയ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ''ആ പുള്ളിക്കാരി വേറൊരാളെ കല്യാണം കഴിച്ച് ജീവിക്കുകയാണ്. ഞങ്ങളുടെ മോളുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എടുത്തിട്ടുമുണ്ട്. കുഞ്ഞിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തത് മറ്റുള്ളവരുടെ തംമ്പ്നെയിലിൽ ആ ഫോട്ടോ വരാതിരിക്കാൻ വേണ്ടിയാണ്. ഗംഗയാണ് മാറ്റാൻ പറഞ്ഞതും. കുഞ്ഞിനെ മറ്റുള്ളവർക്കു മുൻപിൽ ഇട്ടുകൊടുക്കാൻ താത്പര്യമില്ല'', എന്നും വിഷ്ണു കൂട്ടിച്ചേർത്തു.

വിഷ്ണുവിന്റെ മകളെ സ്വീകരിക്കാൻ താൻ തയ്യാറാണെന്നും അത് ഒരു പ്രശ്നമായി തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നുമായിരുന്നു ഗംഗയുടെ പ്രതികരണം. ''അപ്പുവിന് ഒരു മകളുള്ളത് എനിക്ക് വിഷയമല്ല. ഭാവിയിൽ അവൾ വന്നാൽ ഞാൻ ചേർത്തു പിടിക്കും. എനിക്ക് ഇല്ലാത്ത പ്രശ്നങ്ങൾ അക്കാര്യത്തിൽ വേറെ ആർക്കും വേണ്ട. വിഷ്ണുവിനെ അമ്മയ്ക്കും വീട്ടിൽ എല്ലാവർക്കും വലിയ കാര്യമാണ്. ഞങ്ങളുടെ കഴിഞ്ഞ കാലം അവനും അറിയാം'', എന്നും ഗംഗ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming