പ്രഭാസിന്റെ സാഹോയ്‍ക്കായി തകര്‍ത്തത് 37 കാറുകള്‍
ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രഭാസ്. അതുകൊണ്ടുതന്നെ പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗമാണ് ഇപ്പോള് വാര്ത്തകളില് നിറയുന്നത്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിനായി 37 കാറുകളാണ് തകര്ത്തതെന്നാണ് റിപ്പോര്ട്ട്.
സ്റ്റണ്ട് രംഗം യഥാര്ഥ രീതിയില് തന്നെ ചിത്രീകരിക്കണമെന്ന സംവിധായകൻ സുജീതിന് നിര്ബന്ധമാണെന്ന് പ്രഭാസ് പറയുന്നു. അതുകൊണ്ട് 37 കാറുകളും അഞ്ച് ട്രക്കുകളുമാണ് തകര്ത്തത്. സാധാരണ കമ്പ്യൂട്ടര് ജനറേറ്റജ് ഇമേജറി (സിജിഐ) ആണ് 70 ശതമാനത്തോളം ഇത്തരം രംഗങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്. എന്നാല് നമ്മള് യഥാര്ഥമായി തന്നെ ചിത്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു- പ്രഭാസ് പറയുന്നു. കെന്നി ബേറ്റ്സ് ആണ് ആണ് ആക്ഷൻ രംഗങ്ങള് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.
