ബാഹുബലിയിലൂടെ ആരാധകരുടെ പ്രിയംനേടിയ നായകനാണ് പ്രഭാസ്. സാഹോയാണ് പ്രഭാസിന്റെ പുതിയ സിനിമ. സുജിത് റെഡ്ഡിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് സിനിമയിലെ നായിക.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചേസ് രംഗമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ബുര്‍ജ് ഖലിഫയ്‍ക്കടുത്താണ് ചേസ് രംഗം ചിത്രീകരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെന്നി ബേറ്റ്സ് ആണ് സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ സ്റ്റണ്ട് രംഗത്തിന് മാത്രമായി 25 കോടി രൂപയാണ് ചെലവിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.