ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ദേവസേനയ്ക്ക് ശേഷം ബാഗ്മതിയിലൂടെ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുകയാണ് അനുഷ്‌ക ഷെട്ടി. ഹൊറര്‍ പ്രീതി ജനിപ്പിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് അനുഷ്‌ക എത്തുക. 

 ചിത്രത്തിന്റെ ടീസര്‍ കണ്ട നടന്‍ പ്രഭാസ് അനുഷ്‌കയെ പ്രശംസിച്ചിരിക്കുകയാണ്. തന്റെ ഓരോ ചിത്രവും വ്യത്യസ്തമാ രീതിയില്‍ ചെയ്യുന്ന നടിയാണ് അനുഷ്‌കയെന്നും സ്വീറ്റിക്കും യുവി ക്രിയേഷന്‍സിന്റെ മുഴുവന്‍ ടീമിനും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ചിത്രത്തിന്റെ ടീസറും പ്രഭാസ് പങ്കുവച്ചിട്ടുണ്ട്. അനുഷ്‌കയുടെ ഓമന പേരാണ് സ്വീറ്റി.