ബംഗളുരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. വിജയദശമി ദിനത്തില്‍ ആദിത്യനാഥിന്റെ പൂജ കണ്ട് മുഖ്യമന്ത്രിയാണോ പൂജാരിയാണോ എന്ന് മനസ്സിലായില്ലെന്നും തനിക്ക് കിട്ടിയ ദേശീയ പുരസ്കാരങ്ങള്‍, നല്ല നടനായ യു.പി മുഖ്യമന്ത്രിക്ക് നല്‍കാന്‍ തയ്യാറാണെന്നും പ്രകാശ് രാജ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ അഭിനയം സിനിമാ നടന്മാരേക്കാള്‍ മികച്ചതാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. ബംഗളൂരുവില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെമിനാറിലായിരുന്നു പരാമര്‍ശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred