പ്രേമം എന്ന സിനിമയിലെ മലരേ എന്ന പാട്ട് ഇനി തെലുങ്കിൽ കേൾക്കാം. നാഗാർജ്ജുനയുടെ മകൻ നാഗ ചൈതന്യയും ശ്രുതി ഹസ്സനുമാണ് തെലുങ്ക് പ്രേമത്തിൽ നായകനും നായികയും. കാര്‍ത്തികേയ എന്ന തെലുങ്ക് ത്രില്ലറിലൂടെ ശ്രദ്ധേയനായ ചന്തു മൊണ്ടേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാരിക ആന്‍റ് ഹാസിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ എസ് രാധാകൃഷ്ണനാണ് പ്രേമത്തിന്‍റെ തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത 9 ന് തീയറ്ററുകളിലെത്തും.