നിത്യ മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 

നിത്യ മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

നിത്യാ മേനോൻ മാത്രമാണ് സിനിമയില്‍ അഭിനയിക്കുന്നത്. പ്രേതബാധയുള്ള വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. റസൂല്‍ പൂക്കുട്ടി സറൗണ്ട് സിങ്ക് ഫോര്‍മാറ്റിലൂടെയാണ് ചിത്രത്തിന് ശബ്‍ദ ലേഖനം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. പി സി ശ്രീറാം ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ എഴുതിയിരിക്കുന്നു. 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.