മലയാള സിനിമയില്‍ പെരുമാറ്റത്തില്‍ പോലും ലാളിത്യം സൂക്ഷിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്നാണ് സംസാരം. ആ വഴിക്ക് തന്നെയാണ് ചുരുങ്ങിയ കാലങ്ങളില്‍ സഹസംവിധായകനായും മറ്റും തിളങ്ങിയ മകന്‍ പ്രണവ് മോഹന്‍ലാലും. ചലച്ചിത്ര അഭിനയരംഗത്തേക്ക് എന്നുവരും എന്ന ചോദ്യങ്ങള്‍ക്ക് തന്‍റെ സഹസംവിധായക വേഷത്തില്‍ ഒതുങ്ങി ഉത്തരം നല്‍കാത്ത വ്യക്തിയാണ് പ്രണവ്.

ജംഗിള്‍ ബുക്ക് എന്ന ചിത്രം കാണുവാന്‍ കൊച്ചിയിലെ ഒരു മള്‍ട്ടിപ്ലക്സില്‍ കയറിയ പ്രണവിന്‍റെ ഫോട്ടോയാണ് പുതിയ വാര്‍ത്ത. ഒരു ഓണ്‍ലൈന്‍ സൈറ്റ് പ്രസിദ്ധീകരിച്ച പടത്തില്‍ പ്രണവിന് ഒപ്പം കൂട്ടായി എത്തിയത് അദ്ദേഹത്തിന്‍റെ വീട്ടിലെ ജോലിക്കാരന്‍റെ മകനാണെന്നാണ് പറയുന്നത്. എന്തായാലും പിതാവിന്‍റെ പാതയില്‍ തന്നെ പ്രണവും എന്ന് പറയാം..

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രം

ചിത്രം കടപ്പാട്- മെട്രോ മാറ്റിനി