മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. പ്രണവ് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്‍ത് 11 ദിവസം കഴിയുമ്പോള്‍ 20 കോടി രൂപ കേരള ഗ്രോസ് കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഒൻപത് ദിവസം കൊണ്ട് ചിത്രം 5000 പ്രദർശനം പൂര്‍ത്തിയാക്കി.

ജീത്തു ജോസഫ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്.