ആദി കണ്ട ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ പ്രണവ് മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ മായാതെ തന്നെ നില്‍പ്പുണ്ടാകും. കെട്ടിടങ്ങളില്‍ നിന്ന് വേഗത്തില്‍ കുതിച്ച് കയറാനും മതിലുകള്‍ക്ക് മീതെ ചാടിക്കയറാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രണവിന്റെ തീപ്പൊരി ആക്ഷന്‍ രംഗങ്ങളുള്ള ആദിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രണവിനെ പാര്‍ക്കൗര്‍ പഠിപ്പിച്ചത്. ഹോളിവുഡ് സിനിമകളിലടക്കം ആക്ഷന്‍ രംഗങ്ങളൊരുക്കുന്ന സംഘത്തിന്റെ പ്രയത്‌നം തന്നെയാണ് പ്രണവ് ഹീറോയായി മാറിയത്. ആദി പുറത്തിറങ്ങിയതോടെ ഇപ്പോള്‍ യുട്യൂബില്‍ തരംഗമായ ഫ്രഞ്ച് ചിത്രം ഡിസ്ട്രിക് 13 ന് വേണ്ടി പാര്‍ക്കൗര്‍ ഒരുക്കിയതും ഇതേ സംഘം തന്നെയാണ്.
ആദി സിനിമയില്‍ അസോഷ്യേറ്റായി പ്രവര്‍ത്തിച്ച വി. എസ് വിനായക്ക് ആണ് ഇവരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ഗൈല്‍സ് കോണ്‍സില്‍ ആണ് ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. കമല്‍ ഹാസന്റെ തൂങ്കാവനത്തിലും ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആക്ഷന്‍ രംഗങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഷൂട്ട്. തുടര്‍ച്ചായായുള്ള ദിവസങ്ങളില്‍ അടിയോടി അടി തന്നെയായിരുന്നു. എന്തായാലും ഇവരുടെ പാര്‍ക്കൗര്‍ അഭ്യാസവും ആക്ഷനുമെല്ലാം മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

